ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

GCC News

വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജനുവരി 22-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 ജനുവരി 25, ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്.

ജനുവരി 22 മുതൽ ജനുവരി 25 വരെ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ട മഴയ്ക്കും, തണുപ്പിനും സാധ്യതയുണ്ട്. കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും, കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.