രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ 2026 ജനുവരി 23, വെള്ളിയാഴ്ച വൈകീട്ട് മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. ഇതിന്റെ ഭാഗമായി ഒറ്റപ്പെട്ട മഴ, കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.
2026 ജനുവരി 26, തിങ്കളാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

