ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. 2026 ജനുവരി 31-ന് ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
معالي السّيد وزير الخارجية ومعالي الدكتور وزير الشؤون الخارجية بجمهورية #الهند يستعرضان خلال لقائهما بنيودلهي مسارات التعاون الثنائي بين البلدين الصديقين، وبحث آفاق الارتقاء بها وتوسيع مجالاتها في مختلف القطاعات ذات الاهتمام المشترك، بالإضافة إلى تبادل وجهات النظر حول عددٍ من… pic.twitter.com/BKQezakAtF
— وكالة الأنباء العمانية (@OmanNewsAgency) January 31, 2026
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ – ഒമാൻ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
രണ്ടാമത് ഇന്ത്യ – അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഒമാൻ വിദേശകാര്യ മന്ത്രി ഡൽഹിയിലെത്തിയത്.

ഊർജ്ജം, ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങൾ എന്നിവയിലെ അവസരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം, പൊതുവായ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് ലക്ഷ്യമിട്ടുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.
തുടർച്ചയായ ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും പ്രാധാന്യം, സംഭാഷണവും നയതന്ത്രവും ശക്തിപ്പെടുത്തൽ, പ്രാദേശിക സംഘർഷം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കൽ, സംഘർഷ സാധ്യതകളിൽ നിന്ന് മേഖലയെ സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ഊന്നിപ്പറഞ്ഞു. സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കേണ്ടതിന്റെയും സുസ്ഥിര വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രാദേശിക, അന്തർദേശീയ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെയും ആവശ്യകത ഇരുപക്ഷവും അടിവരയിട്ടു.
Cover Image: Oman News Agency.

