തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജനുവരി 31-നാണ് റോയൽ ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

പിഴ ചുമത്തിയതായും, അവ അടച്ച് തീർക്കുന്നതിനുള്ള അവസാന തീയതി അറിയിച്ച് കൊണ്ടുമുള്ള ഉള്ളടക്കങ്ങളടങ്ങിയ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.