ഖത്തർ: സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ഫെബ്രുവരി 7-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഖത്തറിലെ ഗതാഗത നിയമങ്ങൾ പ്രകാരം സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ ‘5/57’ പ്രകാരം, വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പെർമിറ്റിൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾക്ക് ഒഴികെയുള്ള ഏത് ആവശ്യത്തിനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണെന്നും, ഇത് വാഹന ഉടമകൾക്കെതിരെയുള്ള നിയമനടപടികളിലേക്ക് നയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, രാജ്യത്തെ ഗതാഗത മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമായാണ് ഇത്തരം നിയമങ്ങൾ നിലനിൽക്കുന്നതെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.