അബുദാബി: രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നതിനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

featured GCC News

എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2026 ഫെബ്രുവരി 9 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്. ഇത് പ്രകാരം അബുദാബി – അൽ ഐൻ റോഡ് (E22), അൽ റൗദഹ് റോഡ് (E30) എന്നിവയിൽ പരമാവധി വേഗപരിധിയിൽ താഴെ പറയുന്ന രീതിയിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്:

  • അബുദാബി – അൽ ഐൻ റോഡ് (E22) – ഈ റോഡിൽ അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബാനി യാസ് ഇന്റർചേഞ്ച് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചിട്ടുണ്ട്. നേരത്തെ ഇത് മണിക്കൂറിൽ 160 കിലോമീറ്റർ ആയിരുന്നു.
  • അബുദാബി – അൽ ഐൻ റോഡ് (E22) – ഈ റോഡിൽ ബാനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള മേഖലയിൽ പ്രത്യേകിച്ച് സായിദ് സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയ്ക്കിടയിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചിട്ടുണ്ട്. നേരത്തെ ഇത് മണിക്കൂറിൽ 140 കിലോമീറ്റർ ആയിരുന്നു.
  • അൽ റൗദഹ് റോഡ് (E30) – ഈ റോഡിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചിട്ടുണ്ട്. നേരത്തെ ഇത് മണിക്കൂറിൽ 120 കിലോമീറ്റർ ആയിരുന്നു.