ദുബായ്: ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള കരാറിന് അംഗീകാരം നൽകിയതായി RTA

featured GCC News

ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള കരാറിന് അംഗീകാരം നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഫെബ്രുവരി 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയ്ക്കിടയിൽ ഏതാണ്ട് 3 കിലോമീറ്റർ ദൂരത്തിലാണ് ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രധാന ഇന്റർസെക്ഷനുകൾ ആകെ 8835 മീറ്റർ നീളമുള്ള പാലങ്ങൾ, ഒരു 480 മീറ്റർ ദൈർഘ്യമുള്ള തുരങ്കം എന്നിവ നിർമ്മിച്ച് നവീകരിക്കുന്നതാണ്. ഇതോടൊപ്പം ഈ പാതയിലെ മറ്റു റോഡുകളുമായുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ മെച്ചപ്പെടുത്തുന്നതാണ്.

മണിക്കൂറിൽ ഏതാണ്ട് 8000 വാഹനങ്ങൾ ഉൾക്കൊള്ളാവുന്ന രീതിയിൽ ഹെസ്സ സ്ട്രീറ്റിന്റെ ശേഷി 100 ശതമാനം ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.