അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

featured GCC News

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഷാർജയിൽ റോഡിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുന്നതാണ്. വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഏതാനം നിമിഷത്തെ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്കിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പടെ ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ ഗുരുതരമായ ഗതാഗത അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി തുടരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.