രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 2026 മാർച്ച് 27, വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മാർച്ച് 23-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
NCM forecasts continued rainfall across UAE until Friday#WamNews https://t.co/4b35OqkxA6 pic.twitter.com/rv9Fu52f4g
— WAM English (@WAMNEWS_ENG) March 23, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ വിവിധ മേഖലകളിൽ മാർച്ച് 23 മുതൽ മാർച്ച് 27 വരെ മഴ തുടരാനിടയുണ്ട്. മാർച്ച് 24 രാത്രിയോടെ യു എ ഇയുടെ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും, ദ്വീപുകളിലും മഴ ലഭിക്കുന്നതാണ്.
മാർച്ച് 25 പകലോടെ കിഴക്കൻ പ്രദേശങ്ങളിലും, അൽ ഐനിലും മഴ കനക്കുന്നതിന് സാധ്യതയുണ്ട്. മാർച്ച് 26, 27 തീയതികളിൽ വടക്കൻ, കിഴക്കൻ മേഖലകളിലും, അൽ ഐനിലും തുടരുന്ന മഴ തീരമേഖലകളിലേക്കും, ദ്വീപുകളിലേക്കും, പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതാണ്.
WAM

