രാജ്യത്ത് 2026 മാർച്ച് 28, ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മാർച്ച് 25-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Heavy rainfall, unstable weather to continue across #UAE until Saturday#WamNews https://t.co/1pqaJEnlgn pic.twitter.com/tHN09jalMs
— WAM English (@WAMNEWS_ENG) March 25, 2026
ഇതിന്റെ ഭാഗമായി യു എ ഇയിൽ 2026 മാർച്ച് 28 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 26, വ്യാഴാഴ്ച ഈ ന്യൂനമർദ്ദത്തിന്റെ ആഘാതം താരതമ്യേന ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർച്ച് 26-ന് പ്രധാനമായും ദ്വീപുകളിലും ചില വടക്കൻ പ്രദേശങ്ങളിലും ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത തുടരുന്നതാണ്. എന്നാൽ മാർച്ച് 26-ന് വൈകീട്ട് മുതൽ മാർച്ച് 27, വെള്ളിയാഴ്ച വരെ, ന്യൂനമർദ്ദം ശക്തിപ്പെടുമെന്നും രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ അന്തിമ തരംഗം അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മാർച്ച് 26-ന് വൈകീട്ടോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആരംഭിക്കുന്ന ഈ മഴ, രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയും ക്രമേണ അൽ ദഫ്രയിലേക്കും അബുദാബിയിലേക്കും നീങ്ങുന്നതാണ്. തുടർന്ന് വെള്ളിയാഴ്ച വടക്കൻ പ്രദേശങ്ങളായ അൽ ഐനിലേക്കും കിഴക്കൻ പ്രദേശങ്ങളിലേക്കും ഇത് വ്യാപിക്കുന്നതാണ്. ഏതാനം പ്രദേശങ്ങളിൽ ഇത് കനത്ത മഴ, മിന്നൽ, ഇടിമിന്നൽ, ആലിപ്പഴം എന്നിവയ്ക്ക് കാരണമാകുന്നതാണ്.
ശനിയാഴ്ചയോടെ, രാജ്യത്തുടനീളം മഴയുടെ ശക്തി കുറയ്ക്കുന്നതാണ്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതും താപനില കുറയുന്നതുമാണ്.
WAM

