യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.

2026 ഏപ്രിൽ 29-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു എ ഇയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് യു എ ഇയിലെത്തിയിരുന്നു.

Source: Abu Dhabi Media Office.

ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഉഭയകക്ഷി ബന്ധങ്ങളും, സഹകരണവും ഇരുകൂട്ടരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകളെയും പരസ്പര താൽപ്പര്യങ്ങളെയും പിന്തുണയ്ക്കുന്നതും, ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമായതുമായ രീതിയിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ഇതുപക്ഷവും അവലോകനം ചെയ്തു.