യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.
UAE President meets with King of Bahrain, who is on a visit to the UAE, in the presence of Mohammed bin Rashid and Mansour bin Zayed. Their Highnesses and His Majesty the King engaged in cordial discussions reflecting the depth of the fraternal ties between the two countries and… pic.twitter.com/TieYYunp6A
— Dubai Media Office (@DXBMediaOffice) April 29, 2026
2026 ഏപ്രിൽ 29-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു എ ഇയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് യു എ ഇയിലെത്തിയിരുന്നു.

ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഉഭയകക്ഷി ബന്ധങ്ങളും, സഹകരണവും ഇരുകൂട്ടരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകളെയും പരസ്പര താൽപ്പര്യങ്ങളെയും പിന്തുണയ്ക്കുന്നതും, ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമായതുമായ രീതിയിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ഇതുപക്ഷവും അവലോകനം ചെയ്തു.
WAM

