രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2026 മെയ് 2-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
⚠️تنبيه
— الأرصاد العمانية (@OmanMeteorology) May 2, 2026
نشاط الرياح
يمكنكم الاطلاع على أبرز التنبيهات المحتملة من خلال خانة التحذيرات عبر الموقع والتطبيق التجريبي للأرصاد العمانية.
موقع الأرصاد العمانية الالكتروني https://t.co/WjWO1LLyiD pic.twitter.com/2VvfWavPTY
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ 2026 മെയ് 2 മുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്.
ഈ കാലാവസ്ഥാ സാഹചര്യം ഏതാനം ദിവസങ്ങളിൽ തുടരുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റ് മൂലം അൽ ബുറൈമി, അൽ ദഹിറാഹ്, അൽ ദാഖിലിയ, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മസ്കറ്റ്, മുസന്ദം തുടങ്ങിയ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിന് കാരണമാകുന്നതാണ്.
തുറന്ന പ്രദേശങ്ങളിലും, മരുഭൂമേഖലകളിലും പൊടിക്കാറ്റ് രൂക്ഷമാകുമെന്നും, റോഡുകളിൽ കാഴ്ച മറയുന്ന സാഹചര്യം ഉടലെടുക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

