രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്ക്പടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മെയ് 6-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
رياح شمالية غربية من يوم غد الخميس
— أرصاد قطر (@qatarweather) May 6, 2026
وحتى بداية الأسبوع القادم. #قطر
Northwesterly winds from tomorrow, Thursday, until the beginning of next week. #Qatar pic.twitter.com/eUMAJCw4pw
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ മെയ് 7 മുതൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്. ഇത് അടുത്ത ആഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

