രാജ്യത്ത് 2026 ജൂലൈ വരെ ശരാശരിയേക്കാൾ കൂടുതൽ താപനില അനുഭവപ്പെടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മെയ് 6-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
التوقعات الموسمية لشهر مايو الحالي :
— الأرصاد العمانية (@OmanMeteorology) May 6, 2026
🌧️ من المتوقع أن يكون الهطول المطري حول المعدل على مختلف المناطق باستثناء السواحل الجنوبية الشرقية والجنوبية حيث من المتوقع أن تكون أعلى من المعدل المناخي.
🌡️من المتوقع أن تكون درجات الحرارة حول إلى أعلى من المعدل المناخي في معظم المناطق. pic.twitter.com/UtcE7IY0G5
ഈ അറിയിപ്പ് പ്രകാരം 2026 മെയ് മാസത്തിൽ ഒമാനിൽ വിവിധ മേഖലകളിൽ ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുന്നതാണ്. ഇതോടൊപ്പം മെയ് മാസത്തിൽ ഒമാന്റെ തെക്കുകിഴക്കൻ, തെക്കൻ തീരങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
2026 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ തുടർച്ചയായി ചൂട് കൂടുന്ന പ്രവണതയ്ക്ക് സാധ്യതയുള്ളതായും, ഒമാനിലുടനീളം താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

