അബുദാബി: മുസഫയിൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നു

GCC News

അബുദാബിയിലെ മുസഫയിൽ 2026 മെയ് 18 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു. 2026 മെയ് 11-നാണ് ഈ പാർക്കിംഗ് ഏരിയകളുടെ നടത്തിപ്പ് ചുമതലയുള്ള ക്യൂ മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി 3921 പാർക്കിംഗ് സ്പേസുകളാണ് പുതിയതായി ലഭ്യമാക്കുന്നത്. മേഖലയിലെ പാർക്കിംഗ് സുഗമമാക്കുന്നതിനും, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി.

മുസഫയിലെ M5, M6, M21, M22, M23 സെക്ടറുകളാണ് ഈ പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നത്. മണിക്കൂറിന് 2 ദിർഹം എന്ന നിരക്കിലാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. TAMM, Darb എന്നീ ആപ്പുകളിലൂടെ പാർക്കിംഗ് ഫീസ് നൽകാവുന്നതാണ്.