യു എ ഇ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 25, തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. 2026 മെയ് 12-നാണ് യു എ ഇ FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിലെ പൊതുമേഖലയിൽ 2026 മെയ് 25, തിങ്കളാഴ്ച മുതൽ മെയ് 29, വെള്ളിയാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് FAHR വ്യക്തമാക്കിയിട്ടുണ്ട്.

അവധിയ്ക്ക് ശേഷം യു എ ഇയിലെ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2026 ജൂൺ 1, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.