ഒമാൻ: 102 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 102 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ COVID-19 ബാധിച്ചവരുടെ എണ്ണം 1716 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 69 പേർ വിദേശികളാണ്.

307 പേരാണ് ഒമാനിൽ ഇതുവരെ രോഗമുക്തി നേടിയത്. കൊറോണാ വൈറസ് ബാധയെത്തുടർന്ന് 8 പേർ ഇതുവരെ രാജ്യത്ത് മരണമടഞ്ഞിട്ടുണ്ട്.