5, 10, 50 റിയാൽ ബാങ്ക് നോട്ടുകളുടെ അഞ്ചാം പതിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. 2026 ജൂൺ 7-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
مصرف قطر المركزي يعلن عن إدخال تعديلات في الإصدار الخامس من الأوراق النقدية فئة 5 ريالات و10 ريالات و50 ريال.#مصرف_قطر_المركزي pic.twitter.com/CXDGXJtZ0A
— مصرف قطر المركزي (@QCBQATAR) June 7, 2026
രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായാണ് അഞ്ചാമത്തെ സീരീസിൽ ഉൾപ്പെട്ടിട്ടുള്ള അഞ്ച് റിയാൽ, പത്ത് റിയാൽ, അമ്പത് റിയാൽ ബാങ്ക് നോട്ടുകളിൽ ഖത്തർ സെൻട്രൽ ബാങ്ക് മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം 5, 10, 50 റിയാൽ ബാങ്ക് നോട്ടുകളുടെ അഞ്ചാം പതിപ്പിൽ താഴെ പറയുന്ന മാറ്റങ്ങളാണ് വരുത്തുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- ഔദ്യോഗിക ദേശീയ ചിഹ്നം.
- അറബിക് അക്കങ്ങൾ.
- നോട്ട് പുറത്തിറക്കിയ തീയതി.



രാജ്യത്ത് നിലവിലുള്ള അഞ്ചാം സീരീസ് 5, 10, 50 റിയാൽ ബാങ്ക് നോട്ടുകൾ പ്രചാരത്തിൽ തുടരുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ ശ്രേണിയിലെ മറ്റു മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകളിൽ ഇതേ മാറ്റങ്ങൾ പിന്നീട് ബാധകമാക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.

