ഖത്തർ: 5, 10, 50 റിയാൽ ബാങ്ക് നോട്ടുകളിൽ മാറ്റങ്ങൾ വരുത്തുന്നതായി പ്രഖ്യാപനം

GCC News

5, 10, 50 റിയാൽ ബാങ്ക് നോട്ടുകളുടെ അഞ്ചാം പതിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. 2026 ജൂൺ 7-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായാണ് അഞ്ചാമത്തെ സീരീസിൽ ഉൾപ്പെട്ടിട്ടുള്ള അഞ്ച് റിയാൽ, പത്ത് റിയാൽ, അമ്പത് റിയാൽ ബാങ്ക് നോട്ടുകളിൽ ഖത്തർ സെൻട്രൽ ബാങ്ക് മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം 5, 10, 50 റിയാൽ ബാങ്ക് നോട്ടുകളുടെ അഞ്ചാം പതിപ്പിൽ താഴെ പറയുന്ന മാറ്റങ്ങളാണ് വരുത്തുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • ഔദ്യോഗിക ദേശീയ ചിഹ്നം.
  • അറബിക് അക്കങ്ങൾ.
  • നോട്ട് പുറത്തിറക്കിയ തീയതി.
5 Riyal Note. Source: Qatar Central Bank.
10 Riyal Note. Source: Qatar Central Bank.
50 Riyal Note. Source: Qatar Central Bank.

രാജ്യത്ത് നിലവിലുള്ള അഞ്ചാം സീരീസ് 5, 10, 50 റിയാൽ ബാങ്ക് നോട്ടുകൾ പ്രചാരത്തിൽ തുടരുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ ശ്രേണിയിലെ മറ്റു മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകളിൽ ഇതേ മാറ്റങ്ങൾ പിന്നീട് ബാധകമാക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.