ഒമാൻ: എംപ്റ്റി ക്വാർട്ടർ ബോർഡർ ക്രോസ്സിങ്ങിൽ പരിശോധന ശക്തിപ്പെടുത്തിയതായി പോലീസ്

GCC News

എംപ്റ്റി ക്വാർട്ടർ ബോർഡർ ക്രോസ്സിങ്ങിൽ പരിശോധന ശക്തിപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2026 ജൂലൈ 29-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിനായി അൽ ദാഹിറ ഗവർണറേറ്റിലെ എംപ്റ്റി ക്വാർട്ടർ (റബ് അൽ ഖാലി) അതിർത്തി ക്രോസിംഗിൽ റോയൽ ഒമാൻ പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെയും പരിശോധന ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ട്. തിരക്ക് കൂടുതലുള്ള നിലവിലെ കാലയളവിൽ യാത്രക്കാരുടെയും വാഹനങ്ങളുടെയും അതിർത്തി കടന്നുള്ള സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായാണ് ഈ നടപടി.

ഈ ചെക്ക്പോയിന്റിൽ ഏർപ്പെടുത്തിയിട്ടുള്ള കൂടുതൽ ഉദ്യോഗസ്ഥരും, ആധുനിക പരിശോധനാ സംവിധാനങ്ങളും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും അതിർത്തി കവാടം ഉപയോഗിക്കുന്നവരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും സഹായിക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.