അസാധാരണമായ പ്രാദേശിക സാഹചര്യങ്ങൾ മൂലം യാത്രകൾ തടസപ്പെട്ടിട്ടുള്ള യാത്രികർക്കായി യു എ ഇ 30 ദിവസത്തെ വിസ ഇളവ് കാലാവധി പ്രഖ്യാപിച്ചു. 2026 ജൂൺ 19-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ICP grants individuals affected by exceptional circumstances a 30-day grace period to regularise their status#WamNews https://t.co/gkq8rf6xwB pic.twitter.com/CtsBFZscMc
— WAM English (@WAMNEWS_ENG) June 18, 2026
ഇത്തരം യാത്രികർക്ക് യു എ ഇയിൽ അവരുടെ വിസ സാധുത ക്രമീകരിക്കുന്നതിനോ പിഴകൾ നേരിടാതെ രാജ്യത്ത് നിന്ന് തിരികെ മടങ്ങുന്നതിനോ ആവശ്യമായ സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഇത്തരത്തിൽ ഒരു ഇളവ് അനുവദിച്ചിരിക്കുന്നത്.
നിയമപാലനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം തടസ്സപ്പെട്ട യാത്രക്കാരുടെ ഭാരം ലഘൂകരിക്കാനും ഈ നീക്കം സഹായിക്കുന്നു. 2026 ജൂൺ 10 മുതൽ ജൂലൈ 9 വരെയാണ് ഈ ഇളവ് കാലാവധി.
മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ കാരണം യു എ ഇ വിടാൻ കഴിയാത്തതിനെത്തുടർന്ന് ഓവർസ്റ്റേ പിഴകളിൽ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ട എല്ലാവർക്കും ഇത് ബാധകമാണ്.

