ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ജൂലൈ 4 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ അൽ ഖുവൈർ പാലത്തിൽ 2026 ജൂലൈ 4 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 2026 ജൂലൈ 2-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

2026 ജൂലൈ 4, ശനിയാഴ്ച മുതൽ ജൂലൈ 10, വെള്ളിയാഴ്ച വരെയാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള പാല അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.

റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച് കൊണ്ടാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഈ നിയന്ത്രണം അൽ ഖുറമിൽ നിന്ന് അൽ ഗുബ്രയിലേക്കുള്ള ഗതാഗതത്തെ ബാധിക്കുന്നതാണ്.