ഒമാൻ: നിയമവിരുദ്ധമായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി

GCC News

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിലൂടെ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റോഡ് ഷോൾഡർ വഴി വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും, ഈ രീതി റോഡപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും, ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“നിങ്ങളുടെ ലെയ്നിൽ തന്നെ തുടരുക; റോഡ് ഷോൾഡർ ഉപയോഗിച്ച് ഓവർടേക്ക് ചെയ്യരുത്”, റോയൽ ഒമാൻ പോലീസിന്റെ കീഴിലുള്ള ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നതിനുള്ളവയാണ് റോഡ് ഷോൾഡറുകൾ എന്നും, ഓവർടേക്ക് ചെയ്യുന്നതിനോ, തിരക്കിൽ ഗതാഗതത്തെ മറികടക്കുന്നതിനോ ഇവ ഉപയോഗിക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.