സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കുന്നതിനായി കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ കസ്റ്റംസ് യാത്രികർക്ക് നിർദ്ദേശം നൽകി. 2026 ജൂലൈ 16-നാണ് ഒമാൻ കസ്റ്റംസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
التزامك بالإجراءات الجمركية… بداية رحلة آمنة. ✈️
— جمارك عُمان (@omancustoms) July 16, 2026
اطّلع على أهم النصائح الجمركية التي تساعدك على تجنب المخالفات، وتضمن لك سفراً آمناً وسلساً.#جمارك_عُمان#شرطة_عُمان_السلطانية#سافر_بوعي pic.twitter.com/6SQyfFICWd
കസ്റ്റംസ് നിയന്ത്രണങ്ങൾ പാലിക്കാനും, പ്രധാന യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ഒമാൻ കസ്റ്റംസ് യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കുന്നത് ലംഘനങ്ങൾ ഒഴിവാക്കുന്നതിനുള്ള ആദ്യപടിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അജ്ഞാത വ്യക്തികളുടെ കയ്യിൽ നിന്നുള്ള ബാഗുകളോ ലഗേജുകളോ സ്വീകരിക്കുകയോ യാത്രയിൽ കൊണ്ടുപോകുകയോ ചെയ്യരുതെന്നും, അവയുടെ ഉള്ളടക്കം പരിശോധിക്കാതെ മറ്റുള്ളവരുമായി ലഗേജ് കൈമാറരുതെന്നും യാത്രക്കാരോട് ഒമാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാർ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ മറച്ചുവെക്കരുതെന്നും ആവശ്യമായ വെളിപ്പെടുത്തൽ പരിധി പാലിക്കുന്നുണ്ടെങ്കിൽ അവ സംബന്ധിച്ച ഡിക്ലറേഷൻ നൽകണമെന്നും ഒമാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാർ തങ്ങളുടെ കൈവശമുള്ള വസ്തുക്കളുടെ നിയമപരമായ ഉടമസ്ഥാവകാശം അല്ലെങ്കിൽ ഉത്ഭവം തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശം വയ്ക്കണമെന്നും ഒമാൻ കസ്റ്റംസ് നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനക്കമ്പനികളും ഷിപ്പിംഗ് കമ്പനികളും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും, യാത്ര ചെയ്യുന്ന രാജ്യങ്ങളുടെ നിയമങ്ങളും കസ്റ്റംസ് ചട്ടങ്ങളും മനസ്സിലാക്കി വെക്കണമെന്നും, വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഒമാൻ കസ്റ്റംസ് കൂട്ടിച്ചേർത്തു.

