ഐൻ അൽ തുരായ പ്രദർശനത്തിന്റെ പ്രഥമ പതിപ്പ് 2026 നവംബർ 27-ന് അൽ ഐൻ മേഖലയിൽ ആരംഭിക്കും. 2026 ജൂലൈ 22-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Shamma bint Mohammed bin Khalid, the 1st Ain Al Thuraya exhibition will take place from 27 November until 6 December 2026 at Al Ain Museum and Al Ain Oasis. In strategic partnership with @abudhabicb, the event will showcase national talent and innovation. pic.twitter.com/3fnVd4EK3x
— مكتب أبوظبي الإعلامي (@ADMediaOffice) July 22, 2026
അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിന് കീഴിലുള്ള അബുദാബി കൺവെൻഷൻ ആൻഡ് എക്സിബിഷൻ ബ്യുറോയുമായി സഹകരിച്ചാണ് ഈ പ്രദർശനം നടത്തുന്നത്. 2026 നവംബർ 27-ന് ആരംഭിക്കുന്ന ഈ പ്രദർശനം ഡിസംബർ 6 വരെ തുടരും.
അൽ ഐൻ മ്യൂസിയം, അൽ ഐൻ ഒയാസിസ് എന്നിവിടങ്ങളിലായാണ് ഐൻ അൽ തുരായ പ്രദർശനം നടത്തുന്നത്.
Cover Image: Abu Dhabi Media Office.

