ഒമാൻ: ആദായനികുതി ചട്ടങ്ങൾ ഭേദഗതി ചെയ്തു

GCC News

രാജ്യത്തെ ആദായനികുതി ചട്ടങ്ങൾ ഭേദഗതി ചെയ്ത് കൊണ്ട് ഒമാൻ ടാക്സ് അതോറിറ്റി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. 2026 ജൂലൈ 26-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

നികുതിദായകർക്ക് ചില ബിസിനസ് ചെലവുകൾ കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ആദായനികുതി നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ ടാക്സ് അതോറിറ്റി ‘180/2026’ എന്ന ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ചെലവ് കിഴിവുകൾക്ക് പാലിക്കേണ്ട നിർദ്ദിഷ്ട ആവശ്യകതകൾ വ്യക്തമാക്കുന്ന ഒരു പുതിയ ആർട്ടിക്കിൾ (18 bis) ഈ തീരുമാനം തീരുമാനത്തിന്റെ ഭാഗമായി നികുതി ചട്ടങ്ങളിൽ ചേർത്തിട്ടുണ്ട്. ഈ ഭേദഗതി പ്രകാരം, ഡിഡക്റ്റബിൾ എക്സ്പെൻസസ് ഇനത്തിൽ ഉൾപ്പെടുത്തുന്ന ചെലവുകൾ ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായിരിക്കുന്നവയും, നിയന്ത്രണ അംഗീകാര ആവശ്യകതകൾ പാലിക്കുന്നവയും ആയിരിക്കണം.

ടാക്സ് അതോറിറ്റി ചെയർമാൻ അംഗീകരിച്ചാൽ മാത്രമേ ഈ കിഴിവ് അനുവദിക്കുകയുള്ളൂ എന്നും, ചെലവ് അതിന്റെ ഉറവിടം പരിഗണിക്കാതെ തന്നെ ഏതെങ്കിലും നിയമപരമായ, അല്ലെങ്കിൽ നിയന്ത്രണ ബാധ്യതയുടെ ലംഘനത്തിൽ നിന്ന് ഉണ്ടാകരുതെന്നും ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ തീരുമാനം 2026 ജൂലൈ 20-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും, 2027 ജനുവരി 1 മുതൽ ആരംഭിക്കുന്ന നികുതി വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.