ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രധാന പാലം തുറന്ന് കൊടുത്തു

GCC News

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രധാന പാലം തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു. 2026 ജൂലൈ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അൽ ഖൈൽ റോഡിൽ നിന്ന് അൽ വാസിൽ ക്ലബ് സ്ട്രീറ്റിലൂടെ അൽ അസയേൽ സ്ട്രീറ്റിലേക്ക് വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്ന രീതിയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

Source: Dubai Media Office.

മണിക്കൂറിൽ 3600 വാഹനങ്ങൾക്ക് വരെ ഈ പാലത്തിലൂടെ കടന്ന് പോകാനാകുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായുള്ള ഒരു മൂന്ന് വരി പാലമാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തുറന്ന് കൊടുത്തിരിക്കുന്നത്.

Source: Dubai Media Office.

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി നാല് പ്രധാന ഇന്റർസെക്ഷനുകൾ, ആകെ 4300 മീറ്റർ നീളമുള്ള പാലങ്ങൾ, രണ്ട് ടണലുകൾ, പതിനാല് കിലോമീറ്റർ നീളത്തിലുള്ള റോഡുകൾ എന്നിവ നിർമ്മിക്കുന്നതാണ്. ഈ പദ്ധതിയുടെ 90 ശതമാനത്തോളം പൂർത്തിയാക്കിയിട്ടുണ്ട്.

2026 ഓഗസ്റ്റ് അവസാനത്തോടെ ഈ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് ടണലുകൾ തുറക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യത്തെ ടണൽ ഔദ് മേത്ത സ്ട്രീറ്റിലെ സർവീസ് റോഡിനെ ഷെയ്ഖ് റാഷിദ് റോഡ് ഇന്റർസെക്ഷനുമായി ബർ ദുബായിലേക്കുള്ള ഗതാഗതത്തിനായി ബന്ധിപ്പിക്കുതും, രണ്ടാമത്തേത് ദുബായ്-അൽ ഐൻ റോഡിൽ നിന്ന് അൽ വാസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് സേവനം നൽകുന്നതുമാണ്.

ദുബായിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.