ദുബായ്: ഇ-ബൈക്ക് ഡെലിവറി സേവനങ്ങൾ ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി RTA

GCC News

എമിറേറ്റിലുടനീളമുള്ള ഏഴ് പുതിയ മേഖലകളിലേക്ക് കൂടി ഇ-ബൈക്ക് ഡെലിവറി സേവനങ്ങൾ വ്യാപിപ്പിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജൂലൈ 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നാല് മേഖലകളിലായി RTA ഇ-ബൈക്ക് ഡെലിവറി സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സേവനങ്ങൾ വിജയകരമായ സാഹചര്യത്തിലാണ് എമിറേറ്റിലുടനീളമുള്ള ഏഴ് പുതിയ മേഖലകൾ കൂടി ചേർത്തുകൊണ്ട് ഇ-ബൈക്ക് ഡെലിവറി സേവനം വ്യാപിപ്പിക്കാനുള്ള ഈ തീരുമാനം.

ഇ-ബൈക്ക് ഡെലിവറി സേവനങ്ങൾ താഴെ പറയുന്ന ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ്:

  • അൽ തവാർ 1.
  • അൽ തവാർ 2.
  • അൽ ഖുസൈസ് 1.
  • ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡ്.
  • ദുബായ് മീഡിയ സിറ്റി.
  • ജുമേയ്‌റ ലേക്‌സ്‌ ടവേഴ്സ് (JLT).
  • ദുബായ് മറീന.

ആദ്യ ഘട്ടത്തിൽ അൽ കറാമ, അൽ ഹംരിയ, ഉം ഹുറൈർ, അൽ മൻഖൂൽ എന്നീ പ്രദേശങ്ങളിൽ ഈ സേവനങ്ങൾ ആരംഭിച്ചിരുന്നു.