രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 24-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
من أجل سوق عمل منضبط،نواصل اتخاذ الإجراءات القانونية الرادعة ضد المنشآت غير الملتزمة بمعايير سلامة العمل في مختلف المحافظات.#معاً_ننجز_بأمان#وزارة_العمل pic.twitter.com/XE1s8kktBq
— وزارة العمل -سلطنة عُمان (@Labour_OMAN) September 24, 2026
ഒമാനിലുടനീളമുള്ള സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയതായും, ഇതിന്റെ ഭാഗമായി 151 തൊഴിലിട സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശോധനകളുടെ ഭാഗമായി 444 വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകൾ നൽകിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
തൊഴിൽ, തൊഴിലിട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ആകെ 1728 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്.

