യു എ ഇ: ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച അറിയിപ്പ്; 4 കേന്ദ്രങ്ങൾ നിർത്തലാക്കുന്നു

GCC News

ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. 2026 ഒക്ടോബർ 21-നാണ് യു എ ഇയിലെ ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, 2026 ഒക്ടോബർ 22 മുതൽ യു എ ഇയിൽ നിലവിലുള്ള നാല് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) പ്രവർത്തനം അവസാനിപ്പിക്കുമെന്നും, ഇന്ത്യൻ കോൺസുലാർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ യു എ ഇയിലുടനീളമുള്ള മറ്റു 12 ICACs കേന്ദ്രങ്ങൾ വഴി തുടർന്നും ലഭ്യമാക്കുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

2026 ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴിയാണ് എംബസി ഈ സേവനങ്ങൾ നൽകുന്നത്.

2026 ഒക്ടോബർ 22 മുതൽ യു എ ഇയിൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ പട്ടിക:

  • Musaffah, Abu Dhabi: Capital Mall, Mohammed Bin Zayed City, Abu Dhabi.
  • Al Reem, Abu Dhabi: Offices WSO 157, 158 and 159, Level 1, Wafra Square Offices, Al Reem Island, Abu Dhabi.
  • Dubai Investment Park I: Room 601-02, Bayan Dubai Investment Park I, Green Community Village, Dubai.
  • Al Majaz, Sharjah: Rooms 902-3, Bell Rashid Towers, Al Majaz 1, Sharjah.

അബുദാബി, അൽ ഐൻ, അൽ ദഫ്ര, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ നിലവിലുള്ള് മറ്റു 12 ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങൾ വഴി ഇത്തരം സേവനങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇവയുടെ പട്ടിക താഴെ ലഭ്യമാണ്:

അബുദാബിയിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ:

  • Al Danah – Al Ghaith Tower, 1205 Hamdan Bin Mohammed Street, Al Danah, Zone 1, Abu Dhabi.
  • Al Ain – Building No 14, Street No 1 – 163 Abdullah Bin Dhahir Al Muhairi St – Al Khibeesi – Al Ain, Abu Dhabi.
  • Madinat Zayed, Al Dhafra – Madinat Zayed-Bldg # 55, Bada Zayed, Abu Dhabi.
  • Ghayathi -Office # G15-16, Ghayathi Mall, Al Dhafra Region, Abu Dhabi.

ദുബായിയിലെയും, നോർത്തേൺ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ:

  • Bur Dubai – UW mall Al Mankhool, Khalid Bin Al Waleed Rd, 317- 11B Street, Bur Dubai, Dubai.
  • Indian Association Sharjah – Indian Association Building – Al Estiqlal St – Al Manakh – Hay Al Qasimiah – Sharjah.
  • Ajman – Indian Association Ajman, Sheikh Mohammed bin Rashid Al Maktoum Rd – Al Jerf Industrial 3 – Ajman.
  • Umm Al Quwain – Indian Association, Al Neefah – Al Ramlah 2 – Umm Al Quwain.
  • Ras Al Khaimah – Indian Relief Committee, Al Mamourah Rd – Al Mamourah – Ras Al Khaimah
  • Fujairah – Indian Social Club, Al Faseel, Fujairah.
  • Kalba – Indian Social & Cultural Club, Al Taraif 5, Kalba, Sharjah.
  • Khor Fakkan – Room 203, Bridi 670 Zarouni Building, Shk Khalid Road, Sharjah.