ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സഹകരണ സെമിനാറിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. 2026 ഒക്ടോബർ 27-നാണ് ഒമാനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
⚙️Make In India, Make for Oman⚙️ 🇮🇳🤝🇴🇲 The second edition of India Oman Defence Industry Cooperation Seminar is being conducted by Embassy of India, in Muscat, on 26 Oct 26. On the eve of the Seminar, Ambassador Prashant Pise hosted a Networking Dinner for senior officials from Omani Ministries of Defence and Commerce, and over 50 industry partners from India and Oman. The Indian delegation for the Seminar comprises 24 delegates, representing 16 defence companies, with expertise spanning across shipbuilding, aerospace and unmanned systems, defence electronics, drones and counter-drone solutions, land systems, simulators, protective gear and risk management services. #IndiaOmanFriendship #MakeinIndia @SpokespersonMoD @MG_MOD_OMAN @HQ_IDS_India @ficci_india
— India in Oman (Embassy of India, Muscat) (@Indemb_Muscat) October 27, 2026
മസ്‌കറ്റിൽ വെച്ച് നടന്ന ഈ ദ്വിദിന സെമിനാർ 2026 ഒക്ടോബർ 26-നാണ് ആരംഭിച്ചത്.
നാവികസേനാ സംവിധാനങ്ങൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെയുള്ള സാങ്കേതികവിദ്യകളും, സംയുക്ത വികസനവും ഉൽപ്പാദനവും ഉൾപ്പടെ ചർച്ച ചെയ്ത ഈ സെമിനാറിൽ ഒമാൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇരുരാജ്യങ്ങളിലെയും വാണിജ്യ-വ്യവസായ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പടെ 125-ലധികം പ്രതിനിധികൾ പങ്കെടുത്തു. സംയുക്ത വികസനം, ഉൽപ്പാദനം, സാങ്കേതിക സഹകരണം എന്നിവയ്ക്കുള്ള സാധ്യതകൾ ഈ സെമിനാറിൽ പങ്കെടുത്ത് കൊണ്ട് ഇന്ത്യൻ, ഒമാനി പ്രതിരോധ കമ്പനികൾ പരിശോധിച്ചു.
ഒമാൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തെ, ഗവേഷണ-സൈനിക വ്യവസായ വിഭാഗം ഡയറക്ടർ ജനറൽ എൻജിനീയർ സഈദ് സൈഫ് സഊദ് അൽ ഷബീബി നയിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) ഒരുക്കിയ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ, ഇന്ത്യയിലെ 16 പ്രതിരോധ കമ്പനികളിൽ നിന്നുള്ള 24 പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു.
സമുദ്ര സുരക്ഷ, നാവിക സംവിധാനങ്ങൾ, ആളില്ലാ പ്ലാറ്റ്‌ഫോമുകൾ, റോബോട്ടിക്‌സ്, സെൻസറുകൾ, അത്യാധുനിക ഇലക്ട്രോണിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആശയവിനിമയം, സൈബർ സുരക്ഷ, കപ്പൽ നിർമ്മാണം, മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രതിനിധികളാണ് ഈ സെമിനാറിൽ പങ്കെടുത്തത്.
ഡ്രോണുകൾ, ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ എന്നിവയിൽ സഹകരിക്കുന്നതിനായുള്ള ഒരു കരാറിലും ഇരുരാജ്യങ്ങളിലെയും കമ്പനികൾ ഈ സെമിനാറിൽ വെച്ച് ഒപ്പുവെച്ചിട്ടുണ്ട്. ഡ്രോൺ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ സഹകരിക്കുന്നതിനായി ഒമാനിലെ എംഎസ്എ ഗ്ലോബൽ എൽഎൽസിയും (MSA Global LLC) ഇന്ത്യയിലെ ഐജി ഡിഫൻസും (IG Defence) തമ്മിലാണ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. പ്രശാന്ത് പിസെ, പ്രതിരോധ സഹകരണത്തെ ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി വിശേഷിപ്പിച്ചു. ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പങ്കിട്ട പ്രതിബദ്ധതയാൽ പിന്തുണയ്ക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ വ്യാവസായിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് നിലവിലുള്ള ഉഭയകക്ഷി സ്ഥാപന സംവിധാനങ്ങളും, ചട്ടക്കൂടുകളും, പ്രത്യേകിച്ച് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (CEPA) ഉപയോഗിക്കാൻ അദ്ദേഹം കമ്പനികളോട് അഭ്യർത്ഥിച്ചു.

സെമിനാറിന് മുന്നോടിയായി, ഒമാൻ പ്രതിരോധ, വാണിജ്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഇന്ത്യയിൽ നിന്നും ഒമാനിൽ നിന്നുമുള്ള 50-ലധികം വ്യവസായ പങ്കാളികൾക്കുമായി അംബാസഡർ പ്രശാന്ത് പൈസ ഒരു പ്രത്യേക അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു.
Cover Image: @Indemb_Muscat.

