കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി മെയ് 1-നു അറിയിച്ചു.
താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് എംബസിയിലൂടെയുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
കുടുംബാംഗങ്ങളുടെയും, കമ്പനി ജീവനക്കാരുടെയും വിവരങ്ങൾ നൽകുമ്പോൾ ഓരോരുത്തർക്കും വെവ്വേറെയായി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ഈ രജിസ്ട്രേഷൻ വിവര ശേഖരണം മാത്രമാണെന്നും, യാത്രകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനനുസരിച്ച് പങ്കുവെക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
കുവൈറ്റ് സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും COVID-19 മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യാത്രാ നടപടികൾ എന്ന് എംബസി വ്യക്തമാക്കി.