ഷാർജയിലെ പാർക്കുകളിലേക്ക് പൊതുജനങ്ങൾക്ക് ഈ ഘട്ടത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു.
സമൂഹത്തിലെ സുരക്ഷ ഉറപ്പാക്കാനായി നിലവിലെ സാഹചര്യത്തിൽ പാർക്കുകൾ COVID-19 പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണ നടപടികൾക്കും മറ്റ് അറ്റകുറ്റ പണികൾക്കുമായി അടച്ചിരിക്കുകയാണ്. കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഷാർജയിൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.