യു എ ഇ: ജൂൺ 6 വരെ പൊടിക്കാറ്റിന് സാധ്യത

GCC News

രാജ്യത്ത് 2026 ജൂൺ 6, ശനിയാഴ്ച വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജൂൺ 3-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ 2026 ജൂൺ 4 മുതൽ ജൂൺ 6 വരെ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി, മണൽ എന്നിവ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.