റോഡിലെ ഫാസ്റ്റ് ലെയ്ൻ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 21-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Staying above the minimum speed keeps traffic moving safely. Slow driving in fast lanes can cause confusion and collisions.#RoadSafety
— Dubai Policeشرطة دبي (@DubaiPoliceHQ) December 21, 2025
ഈ അറിയിപ്പ് പ്രകാരം റോഡുകളിലെ അതിവേഗ ലെയിനുകളിൽ തുടർച്ചയായി വാഹനമോടിക്കുന്നത് നിയമലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്.
റോഡുകളിലെ അതിവേഗ ലെയിനുകൾ മുന്നിലെ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിന് മാത്രമാണെന്നും, ഇവ തുടർച്ചയായി വാഹനം ഓടിക്കുന്നതിനുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ RTA-യുമായി ചേർന്ന് കൊണ്ട് എമിറേറ്റിലെ പ്രധാന റോഡുകളിലെ ബോർഡുകളിൽ പോലീസ് പ്രദർശിപ്പിക്കുന്നുണ്ട്.
അതിവേഗ ലെയിനുകൾ മറ്റു വാഹനങ്ങളെ മറികടക്കുന്നതിന് മാത്രമായി ഉപയോഗിക്കാനും, ഇവയിൽ തുടർച്ചയായി വാഹനമോടിക്കരുതെന്നും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം തെറ്റായ ശീലങ്ങൾ മറ്റു ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും, വാഹനാപകടങ്ങൾക്കിടയാക്കുന്നതായും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

