ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായുള്ള കരാർ നൽകി

featured GCC News

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായി 431 മില്യൺ ദിർഹം മൂല്യമുള്ള കരാർ നൽകിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂൺ 30-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഷമാൽ ഹോൾഡിങ് എന്ന സ്ഥാപനവുമായി ചേർന്നാണ് RTA ഈ പാലം നിർമ്മിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബർ വരെ ഇരുവശത്തേക്കും ഒന്നര കിലോമീറ്റർ നീളത്തിൽ രണ്ട് വരികൾ വീതമുള്ള രീതിയിലാണ് ഈ പാലം ഒരുക്കുന്നത്.

Source: Dubai RTA.

ദുബായ് ഹാർബർ പ്രദേശത്തേക്കുള്ള പ്രധാന എൻട്രി-എക്സിറ്റ് പോയിന്റായി പ്രവർത്തിക്കുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്. നിലവിൽ ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നതിനായി വേണ്ടിവരുന്ന 12 മിനിറ്റ് യാത്രാസമയം കേവലം 3 മിനിറ്റാക്കി ചുരുക്കുന്നതിന് ഈ പുതിയ പാലം സഹായകമാകുന്നതാണ്.

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനായി ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് തീരുമാനിച്ചതായി RTA കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.

ഇരുവശത്തേക്കും മണിക്കൂറിൽ 6000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.

Source: Dubai RTA.

ഈ പദ്ധതി അൽ നസീം സ്ട്രീറ്റ്, അൽ ഫലഖ് സ്ട്രീറ്റ് എന്നിവ തമ്മിലുള്ള ഇന്റർസെക്ഷനിലൂടെ കടന്ന് പോകുന്നതും, കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുറിച്ച് കടക്കുന്നതുമാണ്.