ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2026 മെയ് 11 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. 2026 മെയ് 10-ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് (KHDA) ഇക്കാര്യം അറിയിച്ചത്.
بناءً على التحديثات الصادرة عن الجهات المختصة، تقرّر استئناف التعليم الحضوري في جميع المؤسسات التعليمية الخاصة في دبي، اعتباراً من يوم الاثنين الموافق 11 مايو 2026، وذلك بما يتماشى مع ضوابط وإجراءات السلامة الشاملة الصادرة عن الجهات المختصة، وبما يضمن توفير بيئة آمنة وداعمة لجميع… pic.twitter.com/vCgl7F2W18
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) May 10, 2026
ഈ അറിയിപ്പ് പ്രകാരം ദുബായിലെ മുഴുവൻ സ്വകാര്യ സ്‌കൂളുകളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 മെയ് 11 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്.
രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മെയ് 11, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഷാർജ, അജ്‌മാൻ എന്നീ എമിറേറ്റുകളിലെ വിദ്യാലയങ്ങളിലും, നഴ്സറികളിലും സമാനമായ രീതിയിൽ മെയ് 11 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.

