രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മെയ് 11, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2026 മെയ് 10-ന് വൈകീട്ടാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Ministry of Education, Ministry of Higher Education announce resumption of in-person learning on Monday#WamNews https://t.co/VQamYkkkZ0 pic.twitter.com/ZnX3rLjLVM
— WAM English (@WAMNEWS_ENG) May 10, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ മുഴുവൻ നഴ്സറികളിലും, കിന്റർഗാർട്ടണുകളിലും, പൊതു, സ്വകാര്യ സ്കൂളുകളിലും 2026 മെയ് 11 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്.
ഈ തീരുമാനം യു എ ഇയിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെയും, നഴ്സറികളിലെയും, കിന്റർഗാർട്ടണുകളിലെയും വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും ബാധകമാണെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം യു എ ഇയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെയ് 11 മുതൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നതാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് സയന്റിഫിക് റിസർച്ച് അറിയിച്ചിട്ടുണ്ട്.
WAM

