റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അധികൃതർ അറിയിപ്പ് നൽകി. 2024 മാർച്ച് 11-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, റമദാനിൽ വൈകീട്ട് 6 മണിമുതൽ പുലർച്ചെ 1 മണിവരെയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. റമദാനുമായി ബന്ധപ്പെട്ട് കൊണ്ടുള്ള വിവിധ സാംസ്‌കാരിക പരിപാടികളും എക്സ്പോ 2023 ദോഹ വേദിയിൽ അരങ്ങേറുന്നതാണ്.
എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2024 മാർച്ച് 28-ന് സമാപിക്കും. ഈ എക്സ്പോ 2023 ഒക്ടോബർ 2-നാണ് ആരംഭിച്ചത്.
68-ഓളം രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ആധുനിക കര്‍ഷകവൃത്തി, സാങ്കേതികവിദ്യകൾ, നൂതനആശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ പ്രദർശനമാണിത്.