ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

featured GCC News

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2023 ഒക്ടോബർ 2, തിങ്കളാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എക്സ്പോയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉസ്‌ബെക്കിസ്ഥാൻ പ്രസിഡണ്ട് H.E. ഷ്വകത് മിർസിയോയേവ്, ടാൻസാനിയ പ്രസിഡണ്ട് H.E. സാമിയ സുലുഹു ഹസ്സൻ, ജിബൂട്ടി പ്രസിഡണ്ട് H.E. ഇസ്മയിൽ ഒമർ ഗുഎല്ലാഹ്, ഇറാഖ് പ്രധാനമന്ത്രി H.E. മുഹമ്മദ് ഷിയാഅൽ സുഡാനി, യമൻ പ്രധാനമന്ത്രി H.E. ഡോ. മായീൻ അബ്ദുൽമാലിക് സയീദ്, റുവാണ്ട പ്രധാനമന്ത്രി H.E. എഡ്‌വേഡ്‌ ന്ഗിറിന്റെ തുടങ്ങിയവർ എക്സ്പോ 2023 ദോഹ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

Source: Qatar News Agency.

ഖത്തർ ദേശീയ ഗാനത്തിന്റെ ആലാപനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകളിൾക്ക് തുടക്കമായത്. തുടർന്ന് വേദിയിൽ ‘എ ഗ്രീൻ ഖത്തർ’ എന്ന പേരിലുള്ള ഒരു ഹൃസ്വചിത്രം പ്രദർശിപ്പിച്ചു.

Source: Qatar News Agency.

“ദേശീയ തലത്തിലും, അന്തർദേശീയ തലത്തിലും സുസ്ഥിരതയിലൂന്നിയുള്ള വികസനപ്രവർത്തനങ്ങളോട് ഖത്തർ പുലർത്തുന്ന പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ. ആഗോളതലത്തിൽ മുഴുവൻ ജനങ്ങൾക്കും സുരക്ഷിതവും, സുസ്ഥിരവുമായ ഒരു ഭാവി ഉറപ്പ് വരുത്തുന്നതിനായി ഖത്തർ കൈക്കൊള്ളുന്ന നടപടികളിൽ ഒന്നാണ് എക്സ്പോ 2023 ദോഹയുടെ ആതിഥേയത്വം.”, ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി അറിയിച്ചു.

Source: Qatar News Agency.

അദ്ദേഹം എക്സ്പോയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും സ്വാഗതം ചെയ്തു.തുടർന്ന് എക്സ്പോ 2023 ദോഹ ഉദ്ഘാടന വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

Source: Qatar News Agency.

ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) ജനറൽ സെക്രട്ടറി ദിമിത്രി കെർകെന്റ്‌സെസ്, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസഴ്സ് (AIPH) പ്രസിഡണ്ട് ലിയനാർഡോ ക്യാപിറ്റനോ തുടങ്ങിയവർ ഉദ്ഘാടനവേദിയിൽ പ്രസംഗിച്ചു.

Source: Qatar News Agency.

പൊതുജനങ്ങൾക്ക് 2023 ഒക്ടോബർ 3, ചൊവ്വാഴ്ച മുതൽ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി നേരത്തെ അറിയിച്ചിട്ടുണ്ട്. 179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അൽ ബിദ്ദ പാർക്കിൽ വെച്ചാണ് നടത്തുന്നത്.

2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. എക്സ്പോ സന്ദർശകർക്ക് ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മേഖലകളിൽ ദിനംപ്രതി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ പ്രധാന കെട്ടിടം ഏതാനം ദിവസങ്ങൾക്ക് മുൻപ് സ്വന്തമാക്കിയിരുന്നു.

Cover Image: Qatar News Agency.