യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്ത്

UAE

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്തെത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2023 ജൂൺ 21-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റിസർച്ച് സ്ഥാപനമായ യുഗോവ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരമാണിത്. യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം പേരിൽ നടത്തിയ സർവേ പ്രകാരം, കഴിഞ്ഞ 12 മാസത്തിനിടയിൽ മേഖലയിൽ ഏറ്റവും കൂടുതൽ വ്യക്തികൾ സന്ദർശിച്ച വിനോദസഞ്ചാരകേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്.

Cover Image: WAM.