ഖത്തർ: കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് വ്യത്യസ്തമായ അൽ സദ്ദ് മെട്രോ സ്റ്റേഷൻ

GCC News

ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായുള്ള അൽ സദ്ദ് മെട്രോ സ്റ്റേഷൻ കലാസൃഷ്ടികളും ചുവർച്ചിത്രങ്ങളും കൊണ്ട് യാത്രികർക്ക് വ്യത്യസ്തമായ ഒരു അനുഭവം ഒരുക്കുന്നു.

ഖത്തർ മ്യൂസിയംസുമായി സഹകരിച്ചാണ് അൽ സദ്ദ് മെട്രോ സ്റ്റേഷനിൽ ശ്രദ്ധേയമായ ചുവർചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

Source: Qatar Rail.

പൊതു കലയുടെ ഊർജ്ജസ്വലമായ ഒരു പ്രദർശനമായി അൽ സദ്ദ് മെട്രോ സ്റ്റേഷൻ മാറിയിരിക്കുന്നു. സംസ്കാരം, സർഗ്ഗാത്മകത, ദൈനംദിന യാത്രകൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Source: Qatar Rail.

അടുത്ത തവണ നിങ്ങൾ അൽ സദ്ദ് സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ ഈ കലാസൃഷ്ടികളുടെ വിശദാംശങ്ങൾ അടുത്തറിയാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ദോഹ മെട്രോ യാത്രികരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Source: Qatar Rail.

പ്രാദേശിക പൈതൃകത്തിന്റെയും സമകാലിക ആവിഷ്കാരത്തിന്റെയും സമന്വയമാണ് ഈ കലാസൃഷ്ടികൾ.