ഒമാൻ: മലിനജല ചോർച്ച തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

featured GCC News

മലിനജല ചോർച്ച കുറയ്ക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു. 2026 സെപ്റ്റംബർ 21-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

മലിനജല ചോർച്ച തടയുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾ സഹായിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മലിനജല ചോർച്ച പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും അപകടമുണ്ടാക്കുമെന്നും, പ്രാണികളുടെയും എലികളുടെയും വ്യാപനത്തിനും മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും മലിനീകരണത്തിനും, ദുർഗന്ധം ഉണ്ടാകുന്നതിനും കാരണമാകുമെന്നും മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.