ഒമാൻ: പൊതുമേഖലയിൽ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

featured GCC News

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 18, വ്യാഴാഴ്ച ഒമാനിൽ പൊതുമേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹിജ്‌റ പുതുവർഷ അവധിയ്ക്ക് ശേഷം 2026 ജൂൺ 19, വെള്ളിയാഴ്ച, ജൂൺ 20, ശനിയാഴ്ച എന്നീ ദിനങ്ങളിൽ വാരാന്ത്യ അവധിയായതിനാൽ ഒമാനിൽ പൊതുമേഖലയിൽ മൂന്ന് ദിവസം തുടർച്ചയായി അവധിയായിരിക്കും.