ഷാർജ: സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് ഏപ്രിൽ 17 വരെ നീട്ടി

UAE

എമിറേറ്റിലെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് 2024 ഏപ്രിൽ 17, ബുധനാഴ്ച വരെ നീട്ടിയതായി ഷാർജ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് വ്യക്തമാക്കി. 2024 ഏപ്രിൽ 16-ന് വൈകീട്ടാണ് ഷാർജ അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഷാർജയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, ഓഫീസുകളിലും ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.