ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു

featured GCC News

ഡെപ്യൂട്ടി ചെയർമാൻ ഓഫ് ദി പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് മാർട്ടിയേഴ്സ് ഫാമിലീസ് അഫയേഴ്‌സ് H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 35-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സന്ദർശിച്ചു. 2026 സെപ്റ്റംബർ 16-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

35-മത് അബുദാബി അന്താരാഷ്‌ട്ര പുസ്തകമേളയുടെ ഹാളുകളും പ്രധാന പവലിയനുകളും അദ്ദേഹം സന്ദർശിച്ചു. പ്രസാധകരെയും പങ്കാളികളെയും നേരിൽ കണ്ട അദ്ദേഹം മേളയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ പ്രോജക്ടുകൾ, പരിപാടികൾ എന്നിവ അവലോകനം ചെയ്തു.

Source: Abu Dhabi Media Office.

യു എ ഇയുടെ ആധികാരിക സംസ്കാരത്തെ ഉയർത്തിക്കാട്ടുന്നതിലും, മനുഷ്യനെ കെട്ടിപ്പടുക്കുന്നതിൽ സംസ്കാരത്തിന്റെയും വായനയുടെയും പങ്ക് ഊന്നിപ്പറയുന്നതിലും മേളയുടെ സംഘാടകർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

Source: Abu Dhabi Media Office.

2026 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 18 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.

‘ടേൺ ദി പേജ്, റീഡ് ദി വേൾഡ്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്.

മുപ്പത്തിയഞ്ചാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2026 സെപ്റ്റംബർ 13-ന് യു എ ഇ ഉപപ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തിരുന്നു. 95 രാജ്യങ്ങളിൽ നിന്നുള്ള 1200-ഓളം പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.