ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ മൂന്ന് പുതിയ ശസ്‌ത്രക്രിയാ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു

അബുദാബിയിലെ ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ (SSMC) അമിതവണ്ണത്തിനുള്ള ചികിത്സകൾക്കായും (bariatric), വക്ഷീയ ഭാഗത്തുള്ള (thoracic) സുഷുമ്നാ നാഡികളുടെ ചികിത്സ സംബന്ധമായതും, മലാശയ സംബന്ധമായതുമായ (colorectal) ശസ്‌ത്രക്രിയകൾ നൽകുന്ന വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 പരിശോധനകൾക്കായുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 ടെസ്റ്റിംഗ് സുഗമമാക്കുന്നതിനായി ഖന്തൂത്ത് ബോർഡർ ചെക്ക്പോയിന്റിലുള്ള പരിശോധനാ കേന്ദ്രത്തിനു പുറമെ, മറ്റിടങ്ങളിൽ പ്രവർത്തിക്കുന്ന ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം അബുദാബി മീഡിയാ ഓഫീസ് പങ്കുവെച്ചു.

Continue Reading

COVID-19 വാക്‌സിൻ പരീക്ഷണം: ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിൽ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചു

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ പ്രവർത്തനമാരംഭിച്ച സേവനകേന്ദ്രത്തിൽ നിന്ന് ഇതുവരെ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും യു എ ഇയിലേക്ക് യാത്രാനുമതി നൽകിയതായി ഇന്ത്യൻ അംബാസഡർ

സാധുതയുള്ള എല്ലാ തരം യു എ ഇ വിസകൾ ഉള്ള ഇന്ത്യക്കാർക്കും ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി ഔദ്യോഗികമായി നൽകിയതായി അംബാസഡർ പവൻ കപൂർ അറിയിച്ചു.

Continue Reading

യു എ ഇ: കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർക്ക് ഒരു മാസത്തെ അധിക സമയം അനുവദിച്ചു

മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ സാധുത ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് യു എ ഇയിലേക്കുള്ള യാത്രകൾ ഉടൻതന്നെ ആരംഭിക്കാനാകുമെന്ന് ഇന്ത്യൻ അംബാസഡർ

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഏതാനം ദിനങ്ങൾക്കുള്ളിൽ തന്നെ യു എ ഇയിലേക്കുള്ള യാത്രകൾക്ക് അനുവാദം ലഭിക്കുമെന്നും, ഇത്തരം യാത്രകൾക്കുള്ള സാങ്കേതിക പ്രതിബന്ധങ്ങൾ ഉടൻ തന്നെ നീങ്ങുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു.

Continue Reading