യു എ ഇ: 1 മരണം; 283 പേർക്ക് കൂടി COVID-19

GCC News

രാജ്യത്ത് 283 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7, ചൊവാഴ്ച്ച പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 2,359 ആയിട്ടുണ്ട്.

ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളും കർശനമായി പാലിക്കാത്തതിനാലാണ് ഇതിൽ പലർക്കും രോഗം പിടിപെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

19 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ യു എ ഇയിൽ രോഗം ഭേദമായവരുടെ എണ്ണം 186 ആയി. ചൊവാഴ്ച്ച യു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 1 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഒരു ഏഷ്യൻ വംശജൻ കൂടി മരണപ്പെട്ടതോടെ യു എ ഇയിൽ COVID-19 മരണസംഖ്യ 12 ആയി.