രാജ്യത്തെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള ഈ തീരുമാനങ്ങൾ ഇന്ന് ചേർന്ന മന്ത്രിമാരുടെ പ്രത്യേക അവലോകന യോഗത്തിലാണ് കൈക്കൊണ്ടത്.
- യു എ ഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവർക്കും, ഈ രാജ്യങ്ങളിലൂടെ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന ട്രാൻസിറ്റ് യാത്രികർക്കും 14 ദിവസത്തെ നിർബന്ധ ക്വാറന്റീൻ ഏർപ്പെടുത്തും. മാർച്ച് 18, ബുധനാഴ്ച മുതൽ ഈ നടപടി പ്രാബല്യത്തിൽ വരുന്നതായിരിക്കും.
- യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ (ഐസ്ലാന്റ്, ലിക്റ്റൻസ്റ്റൈൻ, നോർവെ, സ്വിറ്റ്സർലൻഡ്), തുർക്കി, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് മാർച്ച് 18, ബുധനാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രികരെ വിമാനങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകും.
- ഈ യാത്രാ നിർദ്ദേശങ്ങൾ താത്ക്കാലികമാണെന്നും, നിലവിൽ മാർച്ച് 31 വരെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. സഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാവുന്നതാണ്.
2 thoughts on “ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിർദ്ദേശങ്ങൾ; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം”
Comments are closed.